ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിലെ താങ്ധർ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി അധികൃതർ അറിയിച്ചു.
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള താങ്ധർ മേഖലയിലെ ഖുഷാൽ പോസ്റ്റിലാണ് ബുധനാഴ്ച വെടിവയ്പ് ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.