കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധിയായ ജീപ്പ് നഷ്ടപ്പെട്ട ചൂരൽമല സ്വദേശി അനീഷിന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പകരം വാഹനം ലഭ്യമാക്കി. മേപ്പാടി മാനിവയലിൽ നടത്തിയ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി. വസീഫ് എന്നിവർ ചേർന്ന് താക്കോൽ കൈമാറി.
ജില്ലാ സെക്രട്ടറി കെ. റഫീഖ്, പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, ട്രഷറർ കെ.ആർ. ജിതിൻ, സി. ഷംസുദ്ദീൻ, അർജ്ജുൻ ഗോപാൽ, ബിനീഷ് മാധവ് എന്നിവർ നേതൃത്വം നൽകി.