ടെഹ്റാൻ: ഗാസയിലെയും ലബനനിലെയും യുദ്ധം പശ്ചിമേഷ്യക്കു പുറത്തേക്കും പടരാമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.
സംഘർഷം വർധിച്ചാൽ അതിന്റെ ദോഷവശങ്ങൾ പശ്ചിമേഷ്യയിൽ ഒതുങ്ങില്ല. അസ്ഥിരതയും അരക്ഷിതാവസ്ഥയും ദൂരെ ദേശങ്ങളിലേക്കു പടരാമെന്ന് ഇറാനിലെ ഒരു പരിപാടിക്കിടെ അദ്ദേഹം കൂട്ടിച്ചേർത്തു.