ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ഉന്തിലുംതള്ളിലും 11പേർ മരിച്ച സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്.
ഡി.കെ. ശിവകുമാർ നിലവിൽ ഡൽഹിയിലുണ്ട്. സിദ്ധരാമയ്യ ചൊവ്വാഴ്ച ഡൽഹിക്ക് പോകും. ഇരുവരും ബംഗളൂരുവിൽ നടന്ന സംഭവത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ ബോധിപ്പിക്കുമെന്നുമാണ് വിവരം. ഇവർ രാഹുൽ ഗാന്ധിയെ കാണുമെന്നും സൂചനയുണ്ട്.