ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിനു ശേഷം അപകടത്തിനിടയായ വിമാനത്തിന്റെ ഫ്ലൈറ്റ് നന്പർ പുനർനാമകരണം ചെയ്യുന്നത് പരിഗണിക്കാൻ എയർ ഇന്ത്യ.
എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽനിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് നടത്തിയിരുന്ന ഫ്ലൈറ്റ് സർവീസിന്റെ നന്പർ AI171ൽ നിന്ന് AI159 ആയി മാറ്റുമെന്ന് എയർ ഇന്ത്യ അധികൃതർ സൂചന നൽകി.
യാത്രക്കാർക്ക് മാനസികാഘാതമുണ്ടാകുമെന്ന് കണ്ടാണ് പേരുമാറ്റത്തിനൊരുങ്ങുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.