ജോർജ് കുര്യൻ ഉ​ൾ​പ്പെ​ടെ 12 പേ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്

ഭോ​​പ്പാ​​ൽ: കേ​​ന്ദ്രമ​​ന്ത്രി ജോ​​ർ​​ജ് കു​​ര്യ​​ൻ മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്ക് എ​​തി​​രി​​ല്ലാ​​തെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കേ​​ന്ദ്ര​​മ​​ന്ത്രി​​യാ​​യ ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ രാ​​ജി​​വ​​ച്ച സീ​​റ്റി​​ലാ​​ണ് ജോ​​ർ​​ജ് കു​​ര്യ​​ൻ മ​​ത്സ​​രി​​ച്ച​​ത്.

ജോ​ർ​ജ് കു​ര്യ​ൻ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണു എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ ഒ​ന്പ​തു​പേ​ർ ബി​ജെ​പി​യി​ൽ​നി​ന്നു​ള്ള​വ​രും ര​ണ്ടു​പേ​ർ എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ളി​ൽ​പ്പെ​ട്ട​വ​രു​മാ​ണ്. കോ​ൺ​ഗ്ര​സി​ന്‍റെ അ​ഭി​ഷേ​ക് സിം​ഗ്വി തെ​ലു​ങ്കാ​ന​യി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​തോ​ടെ 245 അം​ഗ സ​ഭ​യി​ൽ എ​ൻ​ഡി​എ​യു​ടെ അം​ഗ​ബ​ലം 112 ആ​യി. ഇ​ന്ത്യ സ​ഖ്യ​ത്തി​ന് 85 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.