പാലക്കാട്: ഒന്നര കിലോ എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. കോങ്ങാട് പോലീസാണ് ഇവരെ പിടികൂടിയത്.
മങ്കര സ്വദേശികളായ കെ.എച്ച് സുനിൽ, കെ.എസ്. സരിത എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വിൽപനയെന്ന് പോലീസ്പറഞ്ഞു.
ബംഗളൂരുവിൽനിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കെത്തിച്ച ലഹരിയാണ് പിടികൂടിയത്.