ജയ്സൺ കിഴക്കയിൽ
ഡബ്ലിൻ: കത്തോലിക്ക രാജ്യമായ അയർലൻഡിൽ വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ കൗമാരക്കാരായ പെൺകുട്ടികൾ അടങ്ങുന്ന ഇസ്ലാമിക സംഘത്തിന്റെ ശ്രമം. കോർക്ക് വിൽട്ടൻ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഞായറാഴ്ച വൈകുന്നേരം മലയാളി വൈദികൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം.
സീറോമലബാർ സഭ വിശ്വാസികളായ 750ഓളം പേർ പങ്കെടുത്ത വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു അതിക്രമം. പ്രധാന കവാടത്തിലൂടെ എത്തിയ പെൺകുട്ടികളുടെ ആറംഗ സംഘവും ഭിന്നശേഷിക്കാരനായി അഭിനയിച്ച് പള്ളിയുടെ വലതുഭാഗത്തുകൂടിയെത്തിയ യുവാവും ചേർന്നാണ് വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ അറബ് വംശജരാണെന്നാണു വിശ്വാസികൾ സംശയിക്കുന്നത്.
രണ്ട് ക്രച്ചസുമായാണ് ഭിന്നശേഷിക്കാരനായി അഭിനയിച്ച യുവാവ് പള്ളിക്കകത്തേക്ക് പ്രവേശിച്ചത്. ഇയാൾ വാതിലിന് സമീപത്ത് വച്ചിരുന്ന ഹനാൻവെള്ളം തെറിപ്പിക്കുകയും അശുദ്ധമാക്കുകയും ചെയ്തു.