മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഭീകരാക്രമണത്തിൽ 32 പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ബീച്ചിൽ ചാവേർ സ്ഫോടനവും വെടിവയ്പും ഉണ്ടാവുകയായിരുന്നു. 63 പേർക്കു പരിക്കേറ്റതായി പോലീസ് അറിയിച്ചു.
അൽക്വയ്ദ ബന്ധമുള്ള അൽ ഷബാബ് ഭീകരസംഘടനയാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഞ്ചുപേർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ചാവേർ പൊട്ടിത്തെറിച്ചതിനു പിന്നാലെ വെടിവയ്പുണ്ടാവുകയായിരുന്നു. സുരക്ഷാസേനയുടെ തിരിച്ചടിയിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടി. സൊമാലിയയുടെ മധ്യ, തെക്കൻ ഭാഗങ്ങൾ നിയന്ത്രിക്കുന്ന അൽ ഷബാബ് സംഘടന രണ്ടു പതിറ്റാണ്ടായി ഭീകരാക്രമണങ്ങൾ നടത്തുന്നു.