പാരീസ്: കുട്ടികൾ വരുന്ന പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ തീരുമാനിച്ച് ഫ്രഞ്ച് സർക്കാർ.
കടൽത്തീരങ്ങൾ, പാർക്കുകൾ, സ്കൂൾ പരിസരങ്ങൾ, കായികവേദികൾ എന്നിവ നിരോധനമേഖലകളാകും. ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വരുന്ന നിരോധനം പാലിക്കപ്പെടുന്നുണ്ടോ എന്ന് പോലീസ് ഉറപ്പാക്കും. ലംഘിക്കുന്നവർ 135 യൂറോ പിഴ ഒടുക്കേണ്ടിവരും.
ഫ്രഞ്ച് ജനതയുടെ 23.1 ശതമാനം പുകവലിക്കാരാണ്. ഓരോ വർഷവും പുകവലി സംബന്ധ രോഗങ്ങളാൽ 75,000 പേർ മരിക്കുന്നുണ്ട്. ആകെ മരണങ്ങളുടെ 13 ശതമാനം വരുമിത്.