ഓ​സ്ട്രേ​ലി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ൽ മ​ല​യാ​ളി സാ​ന്നി​ധ്യം; തെ​ര​ഞ്ഞ​ടു​പ്പി​ൽ വ​ൻ വി​ജ​യം നേ​ടി ജി​ന്‍​സ​ന്‍ ആ​ന്‍റോ ചാ​ള്‍​സ്

ക്യാൻബറ: ഓ​സ്ട്രേ​ലി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് മ​ല​യാ​ളി ജി​ന്‍​സ​ന്‍ ആ​ന്‍റോ ചാ​ള്‍​സ്. ഓ​സ്ട്രേ​ലി​യ​യി​ലെ നോ​ര്‍​ത്തേ​ണ്‍ ടെ​റി​റ്റോ​റി പാ​ര്‍​ല​മെ​ന്‍റി​ലെ സാ​ന്‍​ഡേ​ഴ്സ​ണ്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​ണ് ഈ​ദ്ദേ​ഹം എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ലി​ബ​റ​ല്‍ പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി​യാ​യാ​ണ് ജി​ൻ​സ​ൻ സാ​ന്‍​ഡേ​ഴ്സ​ണ്‍ മ​ണ്ഡ​ല​ത്തി​ല്‍ ജ​ന​വി​ധി തേ​ടി​യ​ത്. 60 ശ​ത​മാ​ന​ത്തോ​ളെ വോ​ട്ട് നേ​ടി​യാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്.

പ​ത്തം​തി​ട്ട എം​പി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍ ചാ​ള്‍​സ് ആ​ന്‍റ​ണി​യു​ടെ മൂ​ത്ത ​പു​ത്ര​നാ​ണ് ജി​ന്‍​സ​ണ്‍. 2011 ല്‍ ​ന​ഴ്സാ​യി ഓ​സ്ട്രേ​ലി​യ​യി​ല്‍ എ​ത്തി​യ ജി​ന്‍​സ​ണ്‍ നി​ല​വി​ല്‍ ഡോ​ർ​വി​നി​ൽ ടോ​പ് എ​ന്‍​ഡ് മെ​ന്‍റ​ല്‍ ഹെ​ല്‍​ത്തി​ല്‍ ഡ​യ​റ​ക്ട​റാ​ണ്. ചാ​ൾ​സ് ഡാ​ർ​വി​ൻ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ധ്യാ​പ​ക​നു​മാ​ണ്.