ജറൂസലേം: ഇറാനെ ആക്രമിക്കുന്നതിലൂടെ നേടാൻ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ സാധിച്ചതിനു ശേഷമാണ് വെടിനിർത്തലിനു തയാറായതെന്ന് ഇസ്രയേൽ. ഇറാന്റെ ആണവശേഷിയും ബാലിസ്റ്റിക് മിസൈലുകളും തീർത്ത ഭീഷണി നീക്കം ചെയ്തുകഴിഞ്ഞെന്നും പ്രസ്താവനയിൽ പറയുന്നു.
ഇറാൻ സൈനിക നേതൃത്വത്തിനും സർക്കാർ കേന്ദ്രങ്ങൾക്കും കനത്ത നാശം ഇതിനോടകം വരുത്തിവച്ചു കഴിഞ്ഞു. മുതിർന്ന ആണവ ശാസ്ത്രജ്ഞനെ വധിക്കാനും ടെഹ്റാനിലെ ബാസിജ് പാരാമിലിട്ടറി സംഘത്തെ ഉന്മൂലനം ചെയ്യാനും സാധിച്ചു.
സൈനിക നടപടിയിൽ പങ്കെടുത്ത ട്രംപിനു നന്ദിയും അറിയിച്ചുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്.