ഗാസ: യുദ്ധവിരാമത്തിനു ശേഷം സമാധാനം സ്വപ്നം കാണുന്ന പലസ്തീനികളിൽ ഭീതിവിതച്ച് പരസ്യ വധശിക്ഷ നടപ്പാക്കി ഹമാസ്.
ഇസ്രയേലുമായി സഹകരിച്ചവരെയും ക്രിമിനലുകളെയുമാണ് വധശിക്ഷയ്ക്കു വിധേയരാക്കിയതെന്നാണ് ഹമാസിന്റെ വിശദീകരണം. ഗാസ സിറ്റിയിൽ ഹമാസും ദഗ്മുഷ് ഗോത്രവിഭാഗവും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ അമ്പതോളം പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പരസ്യവധശിക്ഷയുണ്ടായത്.
ഇന്നലെ രാവിലെ ഗാസയിലെ കിഴക്കൻ ഷെജൈയ ജില്ലയിൽ വീണ്ടും വെടിവയ്പുണ്ടായി. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും അധാർമിക പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുമാണ് തങ്ങളുടെ ശ്രമമെന്ന് ഹമാസ് വാദിക്കുമ്പോൾ, വിമർശകരെ നിശബ്ദരാക്കാൻ അരാജകത്വം ഉപയോഗിക്കുകയാണെന്നാണു പലരും ഭയപ്പെടുന്നത്.
ഗാസ അപകടകരമായ പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്നു മനുഷ്യാവകാശ പ്രവർത്തകൻ ഖലീൽ അബു ഷമ്മല പറയുന്നു. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായത്തിനാണ് സാക്ഷികളാകുന്നതെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധം അവസാനിച്ചു, പക്ഷേ മുന്നിലുള്ള വെല്ലുവിളികൾ വളരെ വലുതാണ്” മധ്യഗാസാ മുനമ്പിൽ കഴിയുന്ന അക്ടിവിസ്റ്റ് ഇബ്രാഹിം ഫാരിസ് പറയുന്നു.
പലരും ഗാസ വിട്ടുപോകുന്നത് ഇഷ്ടപ്രകാരമല്ലെന്നും അവർക്ക് ഇവിടെ ഭാവിയില്ലെന്നു തോന്നുന്നതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആഭ്യന്തര രക്തച്ചൊരിച്ചിലും പരസ്യ വധശിക്ഷകളും ഗാസയുടെ അടുത്ത യുദ്ധം ഇനി പലസ്തീനികൾക്കിടയിലായിരിക്കുമോ എന്ന ഭയം ശക്തിപ്പെട്ടിരിക്കുകയാണ്.
അനുബന്ധ വാർത്തകൾ
കയ്റോ: ഗാസയിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന 109 ലോറി ഭക്ഷണവസ്തുക്കൾ കൊള്ളയടിക്കപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. തെക്കൻ ഗാസയിൽ ഇസ്രേലി നിയന്ത്രണത്തിലുള്ള കെറം ഷാലോം അതിർത്തി വഴി വന്ന ലോറികളെ മുഖംമൂടി ധരിച്ചവരാണ് ആക്രമിച്ചത്. ഗ്രനേഡ് […]
ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്കു നേർക്ക് ഫ്ലാഷ് ബോംബ് ആക്രമണം. ശനിയാഴ്ച കേസറിയാ പട്ടണത്തിലെ വസതിയുടെ പൂന്തോട്ടത്തിൽ രണ്ട് ഫ്ലാഷ് ബോംബുകൾ പതിച്ചു. സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് […]
കാഠ്മണ്ഡു: ഹമാസ് തടങ്കലിൽ കൊല്ലപ്പെട്ട നേപ്പാളി വിദ്യാർഥി ബിപിൻ ജോഷിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഹമാസ് വിട്ടുനൽകിയ ബിപിന്റെ (23) മൃതദേഹം ടെൽ അവീവിൽ എത്തിച്ചു. ഒക്ടോബർ […]