തൃശൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനത്തിൽ തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടതു പാർട്ടിയെന്നു പുതിയ അധ്യക്ഷൻ ഒ.ജെ. ജനീഷ്. കഴിഞ്ഞദിവസംതന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു.
എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കേണ്ടതു നേതൃത്വമാണ്. അബിൻ വർക്കി മാധ്യമങ്ങളെ കണ്ടതിൽ അസ്വാഭാവികത തോന്നുന്നില്ലെന്നും ജനീഷ് പറഞ്ഞു. ധാർമികതയുടെ ഭാഗമായിട്ടാണു രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം രാജിവച്ചത്.
അടുത്ത പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പുചർച്ചകൾക്ക് അധികസമയം വേണ്ടിവന്നിരുന്നില്ല. അബിൻ സാധാരണ ഗതിയിൽ മാധ്യമങ്ങളെ കാണുന്ന ആളാണ്. അബിൻ വർക്കി പ്രോമിനന്റായ ചെറുപ്പക്കാരനാണ്. സഹപ്രവർത്തകരുടെ പാർട്ടിക്കൂറിൽ തനിക്ക് അവിശ്വാസമില്ലെന്നും സംഘടനാ കേന്ദ്രീകൃതമായ പ്രവർത്തനമായിരിക്കും നടത്തുകയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
Post navigation
അനുബന്ധ വാർത്തകൾ
നിലമ്പൂർ: പി.വി. അൻവറുമായി ഇനി ചർച്ച വേണ്ടെന്ന് യുഡിഎഫിൽ തീരുമാനം. നേതാക്കളാരും പി.വി. അൻവറുമായി ഇനി ചർച്ച നടത്തില്ലെന്നും അൻവർ തിരുത്തി വന്നാൽ മാത്രം ചർച്ച മതിയെന്നുമാണ് തീരുമാനം. അൻവറിന്റെ ആരോപണങ്ങളെ അവഗണിച്ച് മുന്നോട്ട് […]
ആലപ്പുഴ: നിലമ്പൂരിൽ യു.ഡി.എഫ് അനായാസം വിജയിക്കുമെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. . കേരളത്തിൽ യു.ഡി.എഫിന് അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണ്. ജനങ്ങൾ മടുത്തിരിക്കുന്ന സർക്കാരിനെതിരായ ജനവികാരം ശക്തമായി […]
ചങ്ങനാശേരി: മുന്‍ രാജ്യസഭാംഗവും സംശുദ്ധരാഷ്ട്രീയത്തിന്റെ ഉടമയും തന്റെ വ്യക്തിപ്രഭാവം കൊണ്ട് ജനമനസുകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നതുമായ വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. മന്നത്തു പത്മനാഭന്റെ ആരാധകനും നായര്‍ സര്‍വീസ് സൊസൈറ്റിയുടെ […]