ലാഹോർ: പാക്കിസ്ഥാനിലെ ഇസ്രയേൽവിരുദ്ധ റാലിയിൽ വൻ സംഘർഷം. ഒരു പോലീസുകാരനടക്കം അഞ്ചു പേർ കൊല്ലപ്പെട്ടു.
തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് ഇ ലബ്ബായിക് എന്ന പാർട്ടി വെള്ളിയാഴ്ച ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്ക് ആരംഭിച്ച മാർച്ച് ഇന്നലെ പോലീസ് പിരിച്ചുവിടാൻ നോക്കിയതാണു സംഘർഷത്തിൽ കലാശിച്ചത്. പാർട്ടി നേതാവ് സാദ് റിസ്വിക്ക് മൂന്നു തവണ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈജിപ്തിൽ ഗാസാ സമാധാനക്കരാർ ഒപ്പിടുന്നതിനോട് അനുബന്ധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ലാഹോറിൽനിന്ന് ഇസ്ലാമാബാദിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലൂടെയാണ് മാർച്ച് നീങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലും പലവട്ടം പോലീസുമായി സംഘർഷമുണ്ടായിരുന്നു.
ഇന്നലെ മുറിദ്കെ പട്ടണത്തിൽവച്ച് റാലി പിരിച്ചുവിടാൻ പോലീസ് നടത്തിയ നീക്കം വലിയ ഏറ്റമുട്ടലിൽ കലാശിക്കുകയായിരുന്നു. റാലിക്കാർ പോലീസിനു നേർക്ക് വെടിയുതിർത്തുവെന്നാണ് റിപ്പോർട്ട്. 40 വാഹനങ്ങളും അഗ്നിക്കിരയാക്കി. ഒരു പോലീസുകാരൻ, റാലയിൽ പങ്കെടുത്ത മൂന്നു പേർ, വഴിയോരത്തുണ്ടായിരുന്ന ഒരാൾ എന്നിവരാണ് മരിച്ചത്.
അനുബന്ധ വാർത്തകൾ
പാരീസ്: തെക്കൻ ഫ്രാൻസിൽ സിനഗോഗിനു പുറത്തുണ്ടായ സ്ഫോടനത്തിൽ ഒരു പോലീസുകാരനു പരിക്കേറ്റു. ലാ ഗ്രാൻഡെ മോട്ടെ പട്ടണത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. യഹൂദരെ കൊല്ലാനുള്ള ശ്രമമാണു നടന്നതെന്ന് ഫ്രാൻസിലെ യഹൂദ സംഘടനകൾ ആരോപിച്ചു. ബെത് യാക്കോവ് […]
ദുബായ്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്തടക്കം ഇസ്രേലി മിസൈലുകൾ പതിച്ചു. ടെഹ്റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നല്കിയതിനു പിന്നാലെയായിരുന്നു […]
ബെയ്റൂട്ട്: ലബനന്റെ തീരനഗരമായ സിദോനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പലസ്തീൻ അനുകൂല സൈനിക വിഭാഗമായ ഫത്തയുടെ ഉന്നത ഉദ്യോഗസ്ഥന്റെ സഹോദരൻ കൊല്ലപ്പെട്ടു. ഫത്ത ജനറൽ മുനീർ അൽ മുഖ്ദയുടെ സഹോദരൻ ഖലീൽ അൽ മുഖ്ദയാണു […]