ന്യൂഡല്‍ഹി: ആഭ്യന്തരകലാപം തുടരുന്ന ബംഗ്ലാദേശില്‍ നിന്നും 205 പേരെ ഡല്‍ഹിയിൽ എത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. ആറ് കുട്ടികളും 199 മുതിര്‍ന്നവരുമാണ് ബുധനാഴ്ച രാവിലെ ധാക്കയിൽ നിന്നും ഇന്ത്യയിലെത്തിയത്.
ദേശീയ തലസ്ഥാനത്ത് നിന്ന് ധാക്കയിലേക്ക് രണ്ട് പ്രതിദിന വിമാനസര്‍വീസ് എയര്‍ ഇന്ത്യ ബുധനാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെയുള്ള വിമാനം എയര്‍ ഇന്ത്യ റദ്ദാക്കിയെങ്കിലും വൈകുന്നേരത്തോടെ ധാക്കയിലേക്കുള്ള സര്‍വീസ് നടത്തിയിരുന്നു.
അതേ സമയം, ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും. ഇടക്കാല സര്‍ക്കാരിന്റെ തലവനായി മുഹമ്മദ് യൂനുസിനെ നിയമിച്ചതായി പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി അറിയിച്ചു.
കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിസമർപ്പിച്ച് രാജ്യം വിട്ടിരുന്നു. നിലവില്‍ ഇന്ത്യയില്‍ തുടരുകയാണവര്‍. അവര്‍ യുകെയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഷെയ്ഖ് ഹസീനയെ അഭയാര്‍ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്ന് യുകെ വ്യക്തമാക്കിയിട്ടുണ്ട്.