ബം​ഗ്ലാ​ദേ​ശി​ൽ ന്യൂ​ന​പ​ക്ഷ ഹി​ന്ദു​ക്ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം, ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ളി​ൽ ആ​ശ​ങ്ക: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ൽ പ​ഴ​യ സ്ഥി​തി വേ​ഗ​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബം​ഗ്ല​ദേ​ശി​ൽ ന്യൂ​ന​പ​ക്ഷ ഹി​ന്ദു​ക്ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. 78-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ചെ​ങ്കോ​ട്ട​യി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി

ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു​ക്ക​ളു​ടെ​യും വി​വി​ധ ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച മോ​ദി സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും പാ​ത​യി​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ പോ​ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ഗ്ര​ഹ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​ന് പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. അ​യ​ൽ​രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.