ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ ഡി​സി: ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ച് അ​മേ​രി​ക്ക.

“ഞ​ങ്ങ​ൾ ബം​ഗ്ലാ​ദേ​ശി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. ബം​ഗ്ലാ​ദേ​ശി​ലെ ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ നേ​താ​വാ​യി മു​ഹ​മ്മ​ദ് യൂ​ന​സി​നെ നി​യ​മി​ച്ച​ത് ഞ​ങ്ങ​ൾ വ്യ​ക്ത​മാ​യി ക​ണ്ടു.”

-​യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റെ വ​ക്താ​വ് മാ​ത്യു മി​ല്ല​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശി​ൽ ദീ​ർ​ഘ​കാ​ല സ​മാ​ധാ​ന​വും രാ​ഷ്ട്രീ​യ സ്ഥി​ര​ത​യും സ്ഥാ​പി​ക്കു​ന്ന​തി​ൽ ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ ക​രു​തു​ന്നു​വെ​ന്നും മി​ല്ല​ർ വ്യ​ക്ത​മാ​ക്കി.

ഇ​ട​ക്കാ​ല ഗ​വ​ൺ​മെ​ന്‍റി​നെ സം​ബ​ന്ധി​ച്ച എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ൾ, നി​യ​മ​വാ​ഴ്ച, ബം​ഗ്ലാ​ദേ​ശി ജ​ന​ത​യു​ടെ ഇ​ഷ്ടം എ​ന്നി​വ​യെ മാ​നി​ക്ക​ണം. ബം​ഗ്ല​ദേ​ശി​ന്‍റെ ഇ​ട​ക്കാ​ല ഗ​വ​ൺ​മെ​ന്‍റി​നെ ന​യി​ക്കാ​ൻ നോ​ബ​ൽ സ​മ്മാ​ന ജേ​താ​വ് മു​ഹ​മ്മ​ദ് യൂ​ന​സ് സ​മ്മ​തി​ച്ച​താ​യി ഞ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. ഇ​ട​ക്കാ​ല ഗ​വ​ൺ​മെ​ന്‍റു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ഞ​ങ്ങ​ൾ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.