ന്യൂഡൽഹി: സൈന്യത്തിൽ യുവാക്കൾക്ക് താത്കാലിക നിയമനം നൽകുന്ന വിവാദ അഗ്നിവീർ പദ്ധതിയെ പിന്തുണച്ച് വിമുക്തഭടന്മാരുടെ ദേശീയസമിതി.
രാജ്യത്തെ യുവാക്കൾക്ക് അവസരം നൽകുന്ന പദ്ധതിയെ സ്വാഗതം ചെയ്യാൻ ദേശീയ എക്സ് സർവീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഡൽഹിയിൽ നടന്ന യോഗം തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്കും രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചവർക്കും വിമുക്ത ഭടന്മാർ അനുശോചനം അർപ്പിച്ചു.
ദേശീയ ചെയർമാൻ ജഗൻ റെഡ്ഢിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് സീനിയർ വൈസ് ചെയർമാൻ വി.എസ്. ജോണ്, വൈസ് ചെയർമാൻ ഡോ. അനിൽ പിള്ള, ദേശീയ ട്രഷറർ ഡി. മാത്യൂസ്, സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ്, സെക്രട്ടറി കെ.എം. പ്രതാപൻ, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി എൻ.വി. തോമസ്, ഓർഗനൈസിംഗ് സെക്രട്ടറി പവിത്രൻ പായം തുടങ്ങിയവർ പ്രസംഗിച്ചു.