രാ​ജ്യ​ത്തി​നാ​വ​ശ്യം മ​തേ​ത​ര സി​വി​ല്‍​കോ​ഡ്; ന​ട​പ്പാ​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ: ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് മ​തേ​ത​ര സി​വി​ല്‍​കോ​ഡ് ഉ​ണ്ടാ​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ങ്കി​ല്‍ മാ​ത്ര​മേ മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വേ​ച​ന​ത്തി​ല്‍ നി​ന്ന് ന​മു​ക്ക് മു​ക്ത​രാ​വാ​നാ​കൂ എ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 78-ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ചെ​ങ്കോ​ട്ട​യി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

നി​ല​വി​ലെ, സി​വി​ൽ കോ​ഡ് വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് രാ​ജ്യ​ത്തെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്ക് തോ​ന്നു​ന്നു. 75 വ​ര്‍​ഷ​ക്കാ​ല​മാ​യി ന​മ്മ​ള്‍ ഇ​തു​മാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. അ​തി​നാ​ൽ, ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​താ​ക്ക​ളു​ടെ സ്വ​പ്ന​മാ​യി​രു​ന്നു ഇ​ത്. സു​പ്രീം​കോ​ട​തി​യും ഭ​ര​ണ​ഘ​ട​ന​യും ഇ​തേ​കാ​ര്യം ത​ന്നെ ന​മ്മോ​ട് പ​റ​യു​ന്നു. അ​ത് നി​റ​വേ​റ്റേ​ണ്ട​ത് ഞ​ങ്ങ​ളു​ടെ ക​ട​മ​യാ​ണ്. മ​ത​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ​ക്ക് ആ​ധു​നി​ക സ​മൂ​ഹ​ത്തി​ൽ സ്ഥാ​ന​മി​ല്ലെ​ന്നും ന​രേ​ന്ദ്ര മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​വി​ലെ രാ​ജ്ഘ​ട്ടി​ൽ എ​ത്തി ആ​ദ​രം അ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന​ചെ​യ്തു. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളെ അ​നു​സ്മ​രി​ച്ച് കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. ന​മ്മു​ടെ ക​ർ​ഷ​ക​രും ജ​വാ​ന്മാ​രു​മാ​ക്കെ രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ലെ പ​ങ്കാ​ളി​ക​ളാ​ണെ​ന്നും സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടി​യ​വ​രു​ടെ പു​ണ്യ സ്മ​ര​ണ​ക്ക് മു​ൻ​പി​ൽ ആ​ദ​രം അ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ഷ​ക​ർ, സ്ത്രീ​ക​ൾ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​ര​ട​ക്കം വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. പാ​രി​സ് ഒ​ളിം​പി​ക്സി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച സം​ഘ​വും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.

വി​ക​സി​ത ഭാ​ര​തം 2047 എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ തീം. ​സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഡ​ൽ​ഹി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ഐ​പി​ക​ൾ​ക്കും, പ്ര​ധാ​ന​മ​ന്ദി​ര​ങ്ങ​ൾ, ജ​ന​ങ്ങ​ൾ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജ​മ്മു കാ​ഷ്മീ​രി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.