ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഉധംപുരിലുണ്ടായ ഭീകരാക്രമണത്തിൽ സിആർപിഎഫ് ഇന്‍സ്പെക്ടര്‍ വീരമൃത്യുവരിച്ചു. പട്രോളിംഗ് നടത്തുവായിരുന്ന സംഘത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 187-ാം ബറ്റാലിയനിലെ ഇൻസ്പെക്ടറായ കുൽദീപ് സിംഗാണ് വീരമൃത്യുവരിച്ചത്.
ആക്രമണത്തിൽ ഒരു സുരക്ഷാ സേനാംഗത്തിന് പരിക്കേറ്റു. ഉധംപൂരിലെ ഡുഡു ഏരിയായിലെ പോലീസ് പോസ്റ്റിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് സംഭവം. ആക്രമണത്തെ തുടർന്ന് കൂടുതൽ സൈനികരെ സ്ഥലത്തെത്തിച്ച് തെരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ജൂലൈയിൽ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാല് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യുവരിച്ചിരുന്നു.