ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഈ മാസം ആരംഭിക്കുമെന്ന് സൂചന.
നിലവിലെ ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പകരക്കാരനെ ഏപ്രിലോടെ കണ്ടെത്താനായിരുന്നു ബിജെപിയുടെ തീരുമാനമെങ്കിലും പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാർട്ടി പുനഃസംഘടന വൈകുകയായിരുന്നു.
നഡ്ഡയുടെ കാലാവധി പൂർത്തിയായി രണ്ടു വർഷം പിന്നിട്ടതിനാലും പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ ഉയർന്നുവന്നതിനാലും ഉടൻതന്നെ പുതിയ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് ബിജെപിയുടെ നീക്കം.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ക്കൂടി പുതിയ സംസ്ഥാന അധ്യക്ഷന്മാരെ തെരഞ്ഞെടുത്തശേഷമായിരിക്കും ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുക.