കൊച്ചി: വാടക വീട്ടിൽനിന്നും മയക്കുമരുന്നുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്പിയാണ് (31) പിടിയിലായത്. ഇയാളിൽനിന്നും 50 ഗ്രാം കഞ്ചാവും ഏഴ് ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്.
പടിഞ്ഞാറെ മോറക്കാലയിൽ കഴിഞ്ഞ ആറ് മാസമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു വിഷ്ണു തമ്പി. പിടിയിലാകുമ്പോൾ രണ്ട് വിദേശ വനിതകളും ഒരു ബംഗളൂരു സ്വദേശിയും ഇയാളുടെ കൂടെ ഉണ്ടായിരുന്നു.
ഇവർ എറുണാകുളത്ത് വെള്ളിയാഴ്ച രാത്രി നടക്കുന്ന ഡിജെ പാർട്ടിക്ക് എത്തിയവരായിരുന്നു.