വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തില്‍പെട്ടവരെ സഹായിക്കാന്‍ വേണ്ടിയുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹര്‍ജി. സര്‍ക്കാരില്‍നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാണ് ആവശ്യം.
കാസര്‍ഗോഡ് സ്വദേശിയായ അഡ്വ.ഷുക്കൂര്‍ ആണ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുന്ന പണത്തിന് മാത്രമാണ് യഥാര്‍ഥത്തില്‍ കണക്കുള്ളത്. എന്നാല്‍ സംസ്ഥാനത്തെ വിവിധ സംഘനകളും വ്യക്തികളും പണപ്പിരിവ് നടത്തുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു.
ഈ പണം ദുരന്തബാധിതരിലേക്ക് എത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇതിന് കൃത്യമായ നിരീക്ഷണം വേണമെന്നും കോടതി ഇടപെല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.