തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ നഷ്ടപ്പെട്ട ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദുരന്ത ബാധിതർക്ക് സൗജന്യമായി ലഭ്യമാക്കാൻ രജിസ്ട്രേഷൻ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു.
1368 സർട്ടിഫിക്കറ്റുകൾ നൽകി
തിരുവനന്തപുരം: ദുരന്തബാധിതർക്ക് നഷ്ടപ്പെട്ട രേഖകൾ നൽകാൻ ക്യാമ്പുകളിൽ സജ്ജമാക്കിയ പ്രത്യേക കാമ്പയിനിലൂടെ ഇതുവരെ 1368 സർട്ടിഫിക്കറ്റുകൾ നൽകി.
നാശനഷ്ടം സംഭവിച്ച എല്ലാ കുടുംബങ്ങളും പുനരധിവാസ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവർ ഉൾപ്പെടെ അർഹരായ മുഴുവൻ പേർക്കും സഹായം ലഭ്യമാകും.
പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ദുരിതാശ്വാസ ക്യാന്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന രീതിയിൽ നടക്കുന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ക്യാന്പുകളിൽ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുൾപൊട്ടൽ ദുരിതം വിതച്ച പ്രദേശങ്ങളിൽ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാക്കേജ് തയാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.