കേ​ര​ളം അ​തീ​വ ദുഃഖ​ത്തി​ലാ​ണ്, അ​തി​ജീ​വി​ക്ക​ണം; സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തീ​വ ദുഃ​ഖ​ത്തി​ന്‍റേ​താ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് സം​സ്ഥാ​നം സ്വാ​ത​ന്ത്ര​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ളം മാ​ത്ര​മ​ല്ല ഇ​ന്ത്യ​യാ​കെ ആ ​ദുഃ​ഖ​ത്തി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വി​ഷ​മി​ച്ചി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ല, ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ക്കേ​ണ്ട​തു​ണ്ട്. ​നാ​ടി​ന്‍റെ പൊ​തു​വാ​യ അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ര്‍​ജം പ​ക​രു​ന്ന​താ​വ​ണം ഇ​ത്ത​വ​ണ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം.

കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. പൊ​തു​വാ​യ മു​ന്ന​റി​യി​പ്പു​ക​ള​ല്ല, കൃ​ത്യ​മാ​യ പ്ര​വ​ച​ന​ങ്ങ​ളാ​ണ് വേ​ണ്ട​ത്. 21-ാം നൂ​റ്റാ​ണ്ടി​ലും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി പ്ര​വ​ചി​ക്കാ​ന്‍ രാ​ജ്യ​ത്തി​നാ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ന​ങ്ങ​ളെ അ​ന്ധ​വി​ശ്വാ​സ​ത്തി​ലേ​ക്കും പ്രാ​കൃ​ത അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലേ​ക്കും കൊ​ണ്ടു​പോ​കാ​ന്‍ ചി​ല ശ​ക്തി​ക​ള്‍ ശ്ര​മി​ക്കു​ന്നു. ഇ​തി​ന് വ​ര്‍​ഗീ​യ​ത​യും ജാ​തി ചി​ന്ത​യു​മെ​ല്ലാം ആ​യു​ധ​മാ​ക്കു​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു.