ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ, വി​ല​ങ്ങാ​ട് പു​ന​ര​ധി​വാ​സം ; കെ​സി​ബി​സി 100 വീ​ട് നി​ർ​മി​ച്ചു​ ന​ൽ​കും

മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി: വ​​​​​യ​​​​​നാ​​​​​ട് പു​​​​​ഞ്ചി​​​​​രി​​​​​മ​​​​​ട്ടം, കോ​​​​​ഴി​​​​​ക്കോ​​​​​ട് വി​​​​​ല​​​​​ങ്ങാ​​​​​ട് ഉ​​​​​രു​​​​​ൾ​​​​​പൊ​​​​​ട്ട​​​​​ൽ ദു​​​​​ര​​​​​ന്തബാ​​​​​ധി​​​​​ത​​​​​രി​​​​​ൽ 100 കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് കെ​​​​​സി​​​​​ബി​​​​​സി വീ​​​​​ട് നി​​​​​ർ​​​​​മി​​​​​ച്ചു ന​​​​​ൽ​​​​​കും.

കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാ ബാ​​​​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി പാ​​​​​സ്റ്റ​​​​​റ​​​​​ൽ സെ​​​​​ന്‍റ​​​​​റി​​​​​ൽ ചേ​​​​​ർ​​​​​ന്ന ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രു​​​​​ടെ​​​​​യും കാ​​​​​രി​​​​​ത്താ​​​​​സ് ഇ​​​​​ന്ത്യ, സി​​​​​ആ​​​​​ർ​​​​​എ​​​​​സ്, വി​​​​​വി​​​​​ധ രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ലെ സാ​​​​​മൂ​​​​​ഹ്യസേ​​​​​വ​​​​​ന വി​​​​​ഭാ​​​​​ഗം ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗ​​​​​മാ​​​​​ണ് പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ന്തി​​​​​മ​​​​​രൂ​​​​​പം ന​​​​​ൽ​​​​​കി​​​​​യ​​​​​ത്.

സ​​​​​ർ​​​​​ക്കാ​​​​​ർ ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തോ സ​​​​​ഭ സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്യു​​​​​ന്ന​​​​​തോ വ്യ​​​​​ക്തി​​​​​ക​​​​​ൾ സ്വ​​​​​യം ക​​​​​ണ്ടെ​​​​​ത്തു​​​​​ന്ന​​​​​തോ ആ​​​​​യ സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് വീ​​​​​ടു​​​​​ക​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കു​​​​​ക. മ​​​​​റ്റു ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ താ​​​​​മ​​​​​സി​​​​​ക്കാ​​​​​ൻ താ​​​​​ത്പ​​​​​ര്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് സൗ​​​​​ക​​​​​ര്യമൊ​​​​​രു​​​​​ക്കും. സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​നു​​​​​വാ​​​​​ദം ല​​​​​ഭി​​​​​ക്കു​​​​​ന്ന മു​​​​​റ​​​​​യ്ക്ക് ഭ​​​​​വ​​​​​ന​​​​​നി​​​​​ർ​​​​​മാ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ക്കും.

പു​​​​​ന​​​​​ര​​​​​ധി​​​​​വ​​​​​സി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ക​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വീ​​​​​ട്ടു​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ക, കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ക, കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​രു​​​​​മാ​​​​​നല​​​​​ഭ്യ​​​​​ത​​​​​യ്ക്ക് സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങു​​​​​ക, കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ സാ​​​​​മൂ​​​​​ഹി​​​​​കസു​​​​​ര​​​​​ക്ഷാ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളി​​​​​ൽ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ക്കു​​​​​ക, വി​​​​​ദ​​​​​ഗ്ധ​​​​​രെ ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളി​​​​​ച്ച് കൗ​​​​​ണ്‍​സ​​​​​ലിം​​​​​ഗ് ടീം ​​​​​രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി മാ​​​​​ന​​​​​സി​​​​​ക പി​​​​​ന്തു​​​​​ണ ന​​​​​ൽ​​​​​കു​​​​​ക, ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ട വ്യ​​​​​ക്തി​​​​​ക​​​​​ളെ​​​​​യും കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​യും സു​​​​​ര​​​​​ക്ഷി​​​​​ത ഇ​​​​​ടം ക​​​​​ണ്ടെ​​​​​ത്തി സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ക എ​​​​​ന്നി​​​​​വ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടും.

ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ​​​​​ വീ​​​​​ടും വ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​ർ​​​​​ഗ​​​​​വും ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട മു​​​​​ണ്ട​​​​​ക്കൈ, ചൂ​​​​​ര​​​​​ൽ​​​​​മ​​​​​ല, പു​​​​​ഞ്ചി​​​​​രി​​​​​മ​​​​​ട്ടം പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​ഴു​​​​​വ​​​​​ൻ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്കും 9,500 രൂ​​​​​പ വീ​​​​​തം അ​​​​​ടി​​​​​യ​​​​​ന്ത​​​​​രസ​​​​​ഹാ​​​​​യം ന​​​​​ൽ​​​​​കും. പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​ന് പ്ര​​​​​ദേ​​​​​ശ​​​​​ത്തെ രൂ​​​​​പ​​​​​താ നേ​​​​​തൃ​​​​​ത്വം ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​ന്ന സ​​​​​മി​​​​​തി​​​​​ക​​​​​ൾ രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും കെ​​​സി​​​ബി​​​സി നേ​​​തൃ​​​ത്വം പ​​​​​റ​​​​​ഞ്ഞു. ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ ന​​​​​ഷ്ട​​​​​മാ​​​​​യ​​​​​തും ഒ​​​​​ഴി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു​​​​​മാ​​​​​യ സ്ഥ​​​​​ല​​​​​ത്തി​​​​​ന് യു​​​​​ക്ത​​​​​മാ​​​​​യ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ​​​​​ക്ക് സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ൽ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​വ​​​​​ർ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

യോ​​ഗ​​ത്തി​​ൽ കെ​​സി​​ബി​​സി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ബി​​​​​ഷ​​​​​പ് ഡോ. ​​​അ​​​​​ല​​​​​ക്സ് വ​​​​​ട​​​​​ക്കും​​​​​ത​​​​​ല, സി​​​​​ബി​​​​​സി​​​​​ഐ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബി​​​​​ഷ​​​​​പ് ​​ജോ​​​​​സ​​​​​ഫ് മാ​​​​​ർ തോ​​​​​മ​​​​​സ്, ജ​​​​​സ്റ്റീ​​​​​സ് ഫോ​​​​​ർ പീ​​​​​സ് ആ​​​​​ൻ​​​​​ഡ് ഡെവ​​​​​ല​​​​​പ്മെ​​​​​ന്‍റ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ബി​​​​​ഷ​​​​​പ് മാ​​​ർ ജോ​​​​​സ് പു​​​​​ളി​​​​​ക്ക​​​​​ൽ, ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​ബ്ലാ​​​​​നി, മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ് പൊ​​​​​രു​​​​​ന്നേ​​​​​ടം, താ​​​​​മ​​​​​ര​​​​​ശേ​​​​​രി ബി​​​​​ഷ​​​​​പ് മാ​​​​​ർ റെ​​​​​മീ​​​​​ജി​​​​​യോ​​​​​സ് ഇ​​​​​ഞ്ച​​​​​നാ​​​​​നി​​​​​യി​​​​​ൽ, കോ​​​​​ഴി​​​​​ക്കോ​​​​​ട് ബി​​​​​ഷ​​​​​പ് ഡോ. ​​​​​വ​​​​​ർ​​​​​ഗീ​​​​​സ് ച​​​​​ക്കാ​​​​​ല​​​​​യ്ക്ക​​​​​ൽ, കോ​​​​​ട്ട​​​​​യം അ​​​തി​​​രൂ​​​​​പ​​​​​ത സ​​​​​ഹാ​​​​​യമെ​​​​​ത്രാ​​​​​ൻ മാ​​​​​ർ ജോ​​​​​സ​​​​​ഫ് പ​​​​​ണ്ടാ​​​​​ര​​​​​ശേ​​​​​രി​​​​​ൽ, മാ​​​​​ന​​​​​ന്ത​​​​​വാ​​​​​ടി രൂ​​​​​പ​​​​​ത സ​​​​​ഹാ​​​​​യമെ​​​​​ത്രാ​​​​​ൻ മാ​​​​​ർ അ​​​​​ല​​​​​ക്സ് താ​​​​​രാ​​​​​മം​​​​​ഗ​​​​​ലം, ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് എ​​​​​മ​​​​​രി​​​​​റ്റ​​​​​സ് മാ​​​​​ർ ജോ​​​​​ർ​​​​​ജ് ഞ​​​​​രള​​​​​ക്കാ​​​​​ട്ട്, ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് എ​​​​​മ​​​​​രി​​​​​റ്റ​​​​​സ് മാ​​​​​ർ ജോ​​​​​ർ​​​​​ജ് വ​​​​​ലി​​​​​യ​​​​​മ​​​​​റ്റം, കേ​​​​​ര​​​​​ള സോ​​​​​ഷ്യ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ഫോ​​​​​റം ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് മാ​​​​​വു​​​​​ങ്ക​​​​​ൽ, കെ​​​​​സി​​​​​ബി​​​​​സി വ​​​​​ക്താ​​​​​വ് ഫാ. ​​​​​ജേ​​​​​ക്ക​​​​​ബ് പാ​​​​​ല​​​​​യ്ക്കാ​​​​​പ്പി​​​​​ള്ളി, ക​​​​​രി​​​​​ത്താ​​​​​സ് ഇ​​​​​ന്ത്യാ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ.​​ ​​​ജോ​​​​​ളി പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര, സി​​​​​ആ​​​​​ർ​​​​​എ​​​​​സ് ഇ​​​​​ന്ത്യ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഡോ. ​​​​​സെ​​​​​ന്തി​​​​​ൽ​​​​​കു​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​ർ പ​​ങ്കെ​​ടു​​ത്തു.