തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദൽ ജിൻസൺ രാജയെ കോടതിയിൽ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കുറ്റപത്രം വായിച്ചുകേട്ട കേദൽ കുറ്റം നിഷേധിച്ചു.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കേദലിനെതിരേ ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
നവംബർ 13ന് കേസിന്റെ വിചാരണ ആരംഭിക്കും. 2017 ൽ ആണ് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കേദൽ കൊലപ്പെടുത്തിയത്.