തിരുവനന്തപുരം: ഏതു ദുരന്തമുണ്ടായാലും ചിലർ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പേരിൽ പ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രളയമുണ്ടായപ്പോഴും ഗാഡ്ഗിൽ പറഞ്ഞിരുന്നതു പാലിച്ചെങ്കിൽ ദുരന്തം ഒഴിവാക്കാനാകുമെന്നായിരുന്നു പ്രചാരണമെന്നും ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ ദുരന്തമുണ്ടായ സ്ഥലം നിരപ്പായതും പരിസ്ഥിതി ദുർബല പ്രദേശത്തുനിന്നു കിലോമീറ്റർ അകലെയുള്ളതുമാണ്. ഉരുൾപൊട്ടലുണ്ടായ ഇടത്തുനിന്ന് ആറു കിലോമീറ്റർ വെള്ളവും കല്ലും പാറകളും ചെളിയും ഒഴുകിയെത്തിയാണ് ഇവിടെ ദുരന്തം വിതച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.