ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം. നാമനിർദേശം പ്രക്രിയ പൂർത്തിയാക്കിയപ്പോൾ വിവിധ ക്യാമ്പസുകളിൽ എസ്.എഫ്.ഐ വിജയിച്ചു. കോഴിക്കോട് ഹോമിയോ കോളേജ്, കോന്നി ഗവ. മെഡിക്കൽ കോളേജ്, അങ്കമാലി എസ്‌എംഇ കോളേജ് എന്നിവ കെഎസ്-യുവിൽനിന്ന്‌ തിരിച്ചുപിടിച്ചു. മഴ കാരണം കോട്ടയം, ഇടുക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ് നടന്നില്ല.
കണ്ണൂർ ഗവ. ഫാർമസി കോളേജ്, കണ്ണൂർ ഗവ. പാര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ ഗവ. നഴ്‌സിങ് കോളേജ്, കണ്ണൂർ ഗവ. ആയുർവേദ കോളേജ്, ഗവ. ആയുർവേദ കോളേജ് തൃപ്പൂണിത്തുറ, ചോറ്റാനിക്കര പടിയാർ മെമ്മോറിയൽ ഹോമിയോ കോളേജ്, തൃപ്പൂണിത്തുറ മെഡിക്കൽ ട്രസ്റ്റ് കോളേജ്, ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളേജ്, കോട്ടക്കൽ ആയുർവേദ കോളേജ്, സീതത്തോട് ഗവ. നഴ്‌സിങ് കോളേജ്, ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജ്, കൊല്ലം ഗവ. മെഡിക്കൽ കോളേജ്, കൊല്ലം ഗവ. നഴ്‌സിങ് കോളേജ്, എസ്എംഇ നഴ്സിങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളിൽ എതിരില്ലാതെ എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു.