കൊയിലാണ്ടി: കഴിഞ്ഞ ദിവസം രാത്രി കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍.
വടകര എടച്ചേരി സ്വദേശിയും സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ മൊട്ടേമ്മല്‍ സുജിത്ത് (47 ) ആണ് അറസ്റ്റില്‍ ആയത്. പ്രതി സിപിഎം എടച്ചേരി ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള സെന്ട്രല്ബ്രാഞ്ച് സെക്രട്ടറി ആണ്.
എലത്തൂര്‍ പോലീസാണ് കേസെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.