നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ച് വി​ഴി​ഞ്ഞം തു​റ​മു​ഖം

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്രാ തു​റ​മു​ഖ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​റ​മു​ഖ​ത്ത് ക​പ്പ​ലു​ക​ളും ച​ര​ക്കും എ​ത്തി​ക്കു​ന്ന​തി​നു​ള്ള നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി​യെ​ക്കാ​ൾ കു​റ​ഞ്ഞ​നി​ര​ക്കാ​ണ് വി​ഴി​ഞ്ഞ​ത്ത് ഈ​ടാ​ക്കു​ന്ന​ത്.

തു​റ​മു​ഖ​ത്ത് അ​ട​യ്ക്കേ​ണ്ട നി​ശ്ചി​ത​ചാ​ർ​ജു​ക​ളു​ൾ​പ്പെ​ടു​ന്ന പോ​ർ​ട്ട് ഡ്യൂ​സ്, ക​പ്പ​ലു​ക​ൾ പു​റ​ങ്ക​ട​ലി​ൽ​നി​ന്ന് തു​റ​മു​ഖ​ത്തേ​ക്ക്‌ എ​ത്തി​ക്കാ​നു​ള്ള പൈ​ല​റ്റേ​ജ് ചാ​ർ​ജ്, ക​പ്പ​ൽ നി​ർ​ത്തി​യി​ടാ​നും ച​ര​ക്ക് ക​യ​റ്റി​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള ബെ​ർ​ത്ത് ഹ​യ​ർ എ​ന്നി​വ​യാ​ണ് തു​റ​മു​ഖ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി ന​ൽ​കേ​ണ്ട​ത്.

ഇ​തെ​ല്ലാം​ചേ​ർ​ത്ത് നി​ല​വി​ൽ വ​ലി​യ ക​പ്പ​ലു​ക​ൾ​ക്ക് ഒ​രു​ദി​വ​സം കൊ​ളം​ബോ​യി​ൽ ട്രാ​ൻ​സ്ഷി​പ്‌​മെ​ന്‍റി​ന് 20,000 മു​ത​ൽ 25,000 ഡോ​ള​ർ​വ​രെ ചെ​ല​വു​വ​രും. വി​ഴി​ഞ്ഞ​ത്ത് 10,000-ത്തി​ൽ താ​ഴെ​മാ​ത്ര​മാ​ണ് ചെ​ല​വു​വ​രി​ക.