മൂവാറ്റുപുഴ നിർമല കോളേജിനുള്ളിൽ നിസ്കാരത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കണം എന്ന് ആവശ്യപെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ, എസ്.എഫ്.ഐ, എം.എസ്.എഫ് എന്നീ വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോടെ, കോളേജ് പ്രിൻസിപ്പാളിനെ തടഞ്ഞു വച്ചു കൊണ്ട് നടത്തിയ കലാപം, കാസ പോലുള്ള ക്രൈസ്തവ സാമുദായിക സംഘടനകളുടെ ശക്തമായ പ്രതികരണവും കോളേജ് മാനേജ്മെന്റിന്റെ ശക്തമായ നിലപാടും കാരണം പരാജയപ്പെട്ട ശേഷം വീണ്ടും ഇതേ ആവശ്യവുമായി മറ്റൊരു വിദ്യാലയത്തിൽ ഇസ്ലാമിക മത മൗലിക വാദികൾ എത്തിയിരിക്കുകയാണ്.
ഇത്തവണ കോതമംഗലം പൈങ്ങോട്ടൂർ സെന്റെ ജോസഫ് സ്‌കൂളിലാണ് നിയമവിരുദ്ധമായി നിസ്‌കാര സൗകര്യം ആവശ്യപ്പെട്ടു കൊണ്ട് രണ്ടു വിദ്യാർത്ഥിനികളും അവരുടെ മാതാപിതാക്കളും എത്തിയിരിക്കുന്നത്.
മുസ്ലിം സ്ത്രീകൾക്ക് അവരുടെ ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ലാത്തത് പൊതുസമൂഹത്തിന് ശല്യവും മതസൗഹാർദത്തിന് തടസ്സവുമായി മാറിയിരിക്കുന്നതായി കാസ നിരീക്ഷിക്കുന്നു ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറക്കം അവസാനിപ്പിച്ച് പ്രതികരിക്കണം എന്നും കാസ ആവശ്യപ്പെടുന്നു.
മതമില്ലാത്ത ജീവൻ വരെ പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിച്ച് വിദ്യാലയങ്ങളിൽ വിപ്ലവം നടപ്പിലാക്കാൻ ശ്രമിച്ച CPIM എന്തുകൊണ്ടാണ് വിദ്യാലയങ്ങിലെ സമാധാന അന്തരീക്ഷങ്ങൾക്ക് തടസ്സം ഉണ്ടാകുന്ന തരത്തിൽ മതം മൗലികവാദികൾ നിസ്കാര ആവശ്യവുമായി വിദ്യാലയങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ അത് കണ്ടില്ലായെന്ന് നടിക്കുന്നത് എന്നും കാസ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ചോദിക്കുന്നു.
മതമൗലികവാദികൾക്ക് മുന്നിൽ മുട്ടിലിഴയാതെ വിദ്യാലയങ്ങൾ പഠിക്കുവാനുള്ളതാണ് അല്ലാതെ മതപരമായ ആവശ്യങ്ങൾ നിർവഹിക്കാനുള്ളതല്ലായെന്ന് തുറന്നു പറയാനുള്ള നട്ടെല്ല് ഭരണകൂടവും വിദ്യാഭ്യാസ മന്ത്രിയും കാണിക്കണം എന്നും കാസ പറഞ്ഞു വയ്ക്കുന്നു.