നിലമ്പുർ: നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ഇത്തരം ഘട്ടങ്ങളില്‍ ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുകയെന്നും അവരുടെ യുഡിഎഫ് പിന്തുണ തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്. അന്ന് അപ്രഖ്യാപിത ഘടകകക്ഷിയായാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. അത്തരം ശക്തികള്‍ക്കെതിരായ നിലപാട് തുടരുമെന്നും സ്വരാജ് വ്യക്തമാക്കി.
ആര്യാടന് മുഹമ്മദ് ജമാഅത്തെ ഇസ്ലാമിയെ എതിര്‍ത്ത സംഭവത്തിൽ കോണ്‍ഗ്രസ് തന്നെ വിശദീകരണം നൽകട്ടെയെന്നും സ്വരാജ് പറഞ്ഞു.