തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്പതു വർഷമായി ഭരിക്കുന്ന ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായി നിലന്പൂർ ഉപതെരഞ്ഞെടുപ്പു മാറുമെന്നു കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
ജനങ്ങൾ ഇന്ന് കേരളത്തിൽ ഒരു ഭരണമാറ്റം ആഗ്രഹിക്കുകയാണ്. അതിന്റെ പ്രതിഫലനമായിരിക്കും നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത്.
യുഡിഎഫ് ഒറ്റക്കെട്ടായി ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ട് പോകുന്നു. അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിയുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.