തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തിലെ സർക്കാർ തീരുമാനത്തിനു പിന്നാലെ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഭിന്നശേഷി നിയമനത്തിൽ എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായ സുപ്രീംകോടതി വിധി മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തിരുന്നു.
ഈ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ചയിൽ കർദിനാളിനെ അറിയിച്ചു. പട്ടം ബിഷപ് ഹൗസിലെത്തിയാണ് മന്ത്രി അദ്ദേഹത്തെ കണ്ടത്.
സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കർദിനാൾ, സർക്കാർ നൽകിയ ഉറപ്പ് 16000 ത്തോളം അധ്യാപകർക്കുൾപ്പെടെ ആശ്വാസം പകരുന്ന നടപടിയാണിതെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
അനുബന്ധ വാർത്തകൾ
കൊച്ചി: ഒഡീഷയിൽ വൈദികർ ക്രൂരപീഡനങ്ങൾക്കിരയായ സംഭവത്തിൽ ശക്തമായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. തൊണ്ണൂറുകാരനായ പുരോഹിതൻ ഉൾപ്പെടെ രണ്ടു മലയാളി വൈദികർ ഒഡീഷ സംബൽപുർ ചർവാട്ടിയിലുള്ള ബോയ്സ് ഹോസ്റ്റലിൽ വച്ച് […]
മലപ്പുറം: ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തില്ല. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളും പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് […]
മലപ്പുറം: മുസ്ലിം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനം. വി.ഡി. സതീശന്റേത് ഏകാധിപത്യ പ്രവണതയെന്നു ലീഗ് യോഗത്തിൽ വിമർശനമുയർന്നു. പി.വി. അൻവർ വിഷയം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. മുസ്ലിം […]