പാ​ല​ക്കാ​ട്ട് വ​ൻ ക​ള്ള​പ്പ​ണ​വേ​ട്ട; ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: 17 ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​പ്പ​ണ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ക്കാ​ട് പു​തു​ശേ​രി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​ടു​വാ​യൂ​ര്‍ സ്വ​ദേ​ശി സ​ഹ​ദേ​വ​ന്‍, മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ആ​ലോം എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. എ​ന്നാ​ൽ പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും എ​വി​ടെ നി​ന്നാ​ണ് ഇ​വ​ർ​ക്ക് പ​ണം ല​ഭി​ച്ച​തെ​ന്നും വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.