തിരുവനന്തപുരം : വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതുൾപ്പെടെ വൈദ്യുതി മേഖലയുടെ നവീകരണം ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതി നടപ്പിലാക്കാൻ കെഎസ്ഇബി അനുമതി നൽകി.
മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകൾ ക്കു പ്രത്യേക പാക്കേജും ഇതിൽ ഉൾപ്പെടും.1023.04 കോടി രൂപയുടേതാണ് മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകൾ ക്കായുള്ള പ്രത്യേക പദ്ധതി.
ഇതിൽ മലപ്പുറത്തിന് 410.93 കോടി, ഇടുക്കിക്ക് 217.96 കോടി, കാസർകോടിന് 394.15 കോടി രൂപ വീതം ചെലവഴിക്കും. 2025 മാർച്ചിനു മുൻപ് ദ്യുതി 2.0 പദ്ധതിയുടെ ഭാഗമായി 803.47 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും.
സ്പെഷൽ പാക്കേജിന്റെ ഭാഗമായി മൂന്നു ജില്ലകളിലും പുതിയ സബ് സ്റ്റേഷനുകൾ, ട്രാൻസ്ഫോർമറുകൾ തുടങ്ങിയവ സ്ഥാപിക്കും.