ഖാദർ കമ്മിറ്റി റിപ്പോർട്ട്: കെസിബിസി പഠനസമിതി രൂപീകരിച്ചു

കൊ​ച്ചി: സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല സം​​ബ​​ന്ധി​​ച്ചു പ​ഠ​നം ന​ട​ത്തി​യ ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​നാ​യി കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ, ജാ​ഗ്ര​താ ക​മ്മീ​ഷ​നു​ക​ൾ സം​യു​ക്ത​മാ​യി വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​യി​രി​ക്കും റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ളോ​ടു​ള്ള ഔ​ദ്യോ​ഗി​ക നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന് കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ആ​ന്‍റ​ണി അ​റ​യ്ക്ക​ൽ പ​റ​ഞ്ഞു.

ഗു​​ണ​​മേ​​ന്മ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സം സം​​ബ​​ന്ധി​​ച്ച ശി​​പാ​​ർ​​ശ​​ക​​ൾ​​ക്കാ​​യി നി​​യോ​​ഗി​​ച്ച ക​​മ്മി​​റ്റി​​യാ​​ണ് ഖാ​​ദ​​ർ ക​​മ്മി​​റ്റി. ഒ​​ന്ന​​ര വ​​ർ​​ഷം മു​​ന്പ് സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ട് ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണു പു​​റ​​ത്തു​​വ​​​ന്ന​​ത്. ഖാ​​ദ​​ർ ക​​മ്മി​​റ്റി മു​​ന്നോ​​ട്ടു​​വ​​ച്ച സ്കൂ​​ൾ സ​​മ​​യ​​മാ​​റ്റം സം​​സ്ഥാ​​ന​​ത്തു പ്രാ​​യോ​​ഗി​​ക​​മ​​ല്ലെ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.