ഓ​ണ്‍​ലൈ​നു​ക​ളി​ലെ വ്യാ​ജവാ​ർ​ത്ത​ക​ൾ ക​ണ്ടെ​ത്ത​ൽ പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി പ്ര​​​ച​​​രി​​​ക്കു​​​ന്ന വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​നും ’ഫാ​​​ക്ട് ചെ​​​ക്കിം​​​ഗി​​​നും കു​​​ട്ടി​​​ക​​​ളെ പ്രാ​​​പ്ത​​​മാ​​​ക്കാ​​​നാ​​​യി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ഉ​​​ള്ള​​​ട​​​ക്കം സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ച്, ഏ​​​ഴ് ക്ലാ​​​സു​​​ക​​​ളി​​​ലെ പു​​​തി​​​യ ഐ​​​സി​​​ടി പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി.

വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​നും ആ​​​ധി​​​കാ​​​രി​​​ക​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും മാ​​​ത്ര​​​മ​​​ല്ല സ്ക്രീ​​​ൻ സ​​​മ​​​യം നി​​​യ​​​ന്ത്രി​​​ക്കാ​​​നും അ​​​ഞ്ചാം ക്ലാ​​​സി​​​ലെ ’ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ തി​​​ര​​​യു​​​ന്പോ​​​ൾ’ എ​​​ന്ന അ​​​ധ്യാ​​​യ​​​ത്തി​​​ലു​​​ണ്ട്. ഏ​​​ഴാം ക്ലാ​​​സി​​​ലെ ’തി​​​ര​​​യാം, ക​​​ണ്ടെ​​​ത്താം’ എ​​​ന്ന അ​​​ധ്യാ​​​യ​​​ത്തി​​​ലും ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ ആ​​​ധി​​​കാ​​​രി​​​ക​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തും തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തും പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തും കു​​​റ്റ​​​ക​​​ര​​​മാ​​​ണെ​​​ന്ന​​​തും വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.

ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ളും ഇ​​​ത്ത​​​രം വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​വ​​​രെ അ​​​വ​​​യു​​​ടെ ഭ​​​വി​​​ഷ്യ​​​ത്ത് ബോ​​​ദ്ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കേ​​​ണ്ട​​​തി​​​നെ​​​ക്കു​​​റി​​​ച്ചും ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ​​​വ​​​കാ​​​ശ​​​ത്തെ​​​ക്കു​​​റി​​​ച്ചും പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ലു​​​ണ്ട്.

ഏ​​​ഴാം ക്ലാ​​​സി​​​ലെ പു​​​തി​​​യ ഐ​​​സി​​​ടി പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ലാ​​​ണ് രാ​​​ജ്യ​​​ത്താ​​​ദ്യ​​​മാ​​​യി നാ​​​ലു ല​​​ക്ഷം കു​​​ട്ടി​​​ക​​​ൾ​​​ക്ക് എ ​​​ഐ പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും വി​​​ദ്യാ​​​ഭ്യാ​​സ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.