ജെസ്‌ന തിരോധാനം: സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു

മു​ണ്ട​ക്ക​യം: കൊ​ല്ല​മു​ള​യി​ല്‍നി​ന്നും കാ​ണാ​താ​യ ദി​വ​സം ഉ​ച്ച​യോ​ടെ ജെ​സ്‌​ന മ​രി​യ മു​ണ്ട​ക്ക​യം ഈ​ട്ടി​ക്ക​ല്‍ ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്തു​വെ​ന്നും അ​വി​ടെ​യെ​ത്തി​യ യു​വാ​വി​നൊ​പ്പം വൈ​കു​ന്നേ​രം മ​ട​ങ്ങി​യെ​ന്നും അ​വ​കാ​ശ​പ്പെ​ടു​ന്ന പ​ന​യ്ക്ക​ച്ചി​റ സ്വ​ദേ​ശി ര​മ​ണി​യി​ല്‍നി​ന്നും സി​ബി​ഐ വി​ശ​ദീ​ക​ര​ണം തേ​ടി.

മു​ണ്ട​ക്ക​യം ടി​ബി​യി​ല്‍ ഇ​ന്ന​ലെ ര​ണ്ടം​ഗ സി​ബി​ഐ സം​ഘം ര​മ​ണി​യി​ല്‍നി​ന്നും ര​ണ്ട​ര മ​ണി​ക്കൂ​ര്‍ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. 2018 മാ​ര്‍ച്ച് 22ന് ​ജെ​സ്‌​ന​യെ കാ​ണാ​താ​താ​യി നാ​ലു വ​ര്‍ഷ​ത്തി​നു​ശേ​ഷം വൈ​കി വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തേ​ണ്ടി​വ​ന്ന​തി​ല്‍ കു​റ്റ​ബോ​ധ​മു​ണ്ടെ​ന്നും മു​ന്പ് വെ​ളി​പ്പെ​ടു​ത്താ​ന്‍ ലോ​ഡ്ജ് ഉ​ട​മ ബി​ജു വ​ര്‍ഗീ​സ് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

പ​റ​യേ​ണ്ട​തെ​ല്ലാം സി​ബി​ഐ​യോ​ടു പ​റ​ഞ്ഞെ​ന്നും ശേ​ഷി​ക്കു​ന്ന​ത് കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ര​മ​ണി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ബി​ജു​വു​മാ​യി വ്യ​ക്തി​വി​രോ​ധം തീ​ര്‍ക്കാ​ന​ല്ല ഇ​ത്ത​ര​ത്തി​ല്‍ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞു.​

ജെ​സ്‌​ന തി​രോ​ധാ​ന​ത്തി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ര​ണ്ടു മാ​സ​മാ​യി സി​ബി​ഐ മു​ണ്ട​ക്ക​യം, എ​രു​മേ​ലി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ലോ​ഡ്ജ് ജീ​വ​ന​ക്കാ​രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചൊ​വ്വാ​ഴ്ച ബി​ജു വ​ര്‍ഗീ​സി​നെ​യും ഇ​ന്ന​ലെ ര​മ​ണി​യെ​യും സി​ബി​ഐ വി​ളി​ച്ചു​വ​രു​ത്തി സം​സാ​രി​ച്ച​ത്.

ലോ​ഡ്ജി​ല്‍ ജെ​സ്‌​ന താ​മ​സി​ച്ച​താ​യി പ​റ​യു​ന്ന മു​റി​യും പ​രി​സ​ര​വും ഓ​ഫീ​സ് രേ​ഖ​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ബി​ജു, ര​മ​ണി എ​ന്നി​വ​രി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യാ​തൊ​രു വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ടാ​നോ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കാ​നോ സി​ബി​ഐ ത​യാ​റാ​യി​ല്ല.