തൃശൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനത്തിൽ തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടതു പാർട്ടിയെന്നു പുതിയ അധ്യക്ഷൻ ഒ.ജെ. ജനീഷ്. കഴിഞ്ഞദിവസംതന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു.
എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കേണ്ടതു നേതൃത്വമാണ്. അബിൻ വർക്കി മാധ്യമങ്ങളെ കണ്ടതിൽ അസ്വാഭാവികത തോന്നുന്നില്ലെന്നും ജനീഷ് പറഞ്ഞു. ധാർമികതയുടെ ഭാഗമായിട്ടാണു രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം രാജിവച്ചത്.
അടുത്ത പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പുചർച്ചകൾക്ക് അധികസമയം വേണ്ടിവന്നിരുന്നില്ല. അബിൻ സാധാരണ ഗതിയിൽ മാധ്യമങ്ങളെ കാണുന്ന ആളാണ്. അബിൻ വർക്കി പ്രോമിനന്റായ ചെറുപ്പക്കാരനാണ്. സഹപ്രവർത്തകരുടെ പാർട്ടിക്കൂറിൽ തനിക്ക് അവിശ്വാസമില്ലെന്നും സംഘടനാ കേന്ദ്രീകൃതമായ പ്രവർത്തനമായിരിക്കും നടത്തുകയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
അനുബന്ധ വാർത്തകൾ
ആലുവ: മാധ്യമങ്ങളിൽ തുടർച്ചയായി ഓൺലൈൻ തട്ടിപ്പു വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോഴും വീണ്ടും എറണാകുളത്ത് വീഡിയോ കോൾ തട്ടിപ്പ് നടന്നു. “മയക്കുമരുന്ന് സംഘ’ത്തിൽ ഉൾപ്പെട്ടെന്ന് തട്ടിപ്പ് സംഘം വിശ്വസിപ്പിച്ച എംബിബിഎസ് വിദ്യാർഥിനിയായ മകളെ രക്ഷിക്കാൻ പിതാവ് […]
എടക്കര (മലപ്പുറം): വഴിക്കടവിൽ കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ വൈദ്യുത കെണിയിൽനിന്നു ഷോക്കേറ്റ് പത്താംതരം വിദ്യാർഥിക്കു ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾക്കു പരിക്കേറ്റു. വെള്ളക്കട്ട ആമാടൻ സുരേഷിന്റെ മകൻ അനന്തു എന്ന ജിത്തു (15) ആണു […]
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കോണ്‍ഗ്രസിന്റെ മൊബൈൽ ആപ്പ് വഴിയുള്ള ധനസമാഹരണ യജ്ഞം നാളെ മുതൽ ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു. പൂർണമായി ഓണ്‍ലൈനിലൂടെയാണ് കെപിസിസിയുടെ നേതൃത്വത്തിലുള്ള […]