ലോണ്‍ അടച്ചു തീര്‍ത്താല്‍ സിബില്‍ സ്‌കോര്‍ തിരുത്തി നല്‍കണമെന്ന് ഹൈക്കോടതി

കൊ​​ച്ചി: ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍നി​​ന്ന് എ​​ടു​​ത്ത വാ​​യ്പ അ​​ട​​ച്ചു തീ​​ര്‍ത്താ​​ല്‍ സി​​ബി​​ല്‍ സ്‌​​കോ​​ര്‍ തി​​രു​​ത്തി ന​​ല്‍ക​​ണ​​മെ​​ന്നു ഹൈ​​ക്കോ​​ട​​തി. ക്രെ​​ഡി​​റ്റ് റേ​​റ്റിം​​ഗ് വ്യ​​ക്തി​​യു​​ടെ മൗ​​ലി​​കാ​​വ​​കാ​​ശ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യ അ​​ന്ത​​സി​​നെ​​യും സ്വ​​കാ​​ര്യ​​ത​​യെ​​യും ബാ​​ധി​​ക്കു​​ന്ന വി​​ഷ​​യ​​മാ​​ണെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യാ​​ണ് ജ​​സ്റ്റീ​​സ് എ.​​കെ. ജ​​യ​​ശ​​ങ്ക​​ര​​ന്‍ ന​​മ്പ്യാ​​ര്‍, ജ​​സ്റ്റീ​​സ് വി.​​എം. ശ്യാം​​കു​​മാ​​ര്‍ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.

ഒ​​രു​​കൂ​​ട്ടം ഹ​​ര്‍ജി​​ക​​ളി​​ല്‍ ധ​​നകാര്യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള അ​​ഭി​​പ്രാ​​യ​​മെ​​ടു​​ത്ത് ക്രെ​​ഡി​​റ്റ് റേ​​റ്റിം​​ഗ് തി​​രു​​ത്താ​​ന്‍ സിം​​ഗി​​ള്‍ ബെ​​ഞ്ച് നേ​​ര​​ത്തെ നി​​ര്‍ദേ​​ശി​​ച്ചി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ മും​​ബൈ ആ​​സ്ഥാ​​ന​​മാ​​യു​​ള​​ള ട്രാ​​ന്‍സ് യൂ​​ണി​​യ​​ന്‍ സി​​ബി​​ല്‍ ക​​മ്പ​​നി ന​​ല്‍കി​​യ അ​​പ്പീ​​ല്‍ ത​​ള്ളി​​യാ​​ണ് ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.

ക്രെ​​ഡി​​റ്റ് ഇ​​ന്‍ഫ​​ര്‍മേ​​ഷ​​ന്‍ ക​​മ്പ​​നീ​​സ് നി​​യ​​മ​​ത്തി​​ലെ വ്യ​​വ​​സ്ഥ​​യ​​നു​​സ​​രി​​ച്ച് ക്രെ​​ഡി​​റ്റ് ഇ​​ന്‍ഫ​​ര്‍മേ​​ഷ​​ന്‍ ക​​മ്പ​​നി​​ക​​ള്‍ ധ​​ന​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍നി​​ന്ന് പു​​തു​​ക്കി​​യ വി​​വ​​രം സ​​മാ​​ഹ​​രി​​ക്കേ​​ണ്ട​​താ​​ണ്. ധ​​ന​​സ്ഥാ​​പ​​ന​​ങ്ങ​​ള്‍ വാ​​യ്പ​​യു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ ന​​ല്‍ക​​ണ​​മെ​​ന്നും ഈ ​​വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ക്രെ​​ഡി​​റ്റ് റി​​പ്പോ​​ര്‍ട്ട് പു​​തു​​ക്ക​​ണ​​മെ​​ന്നും നി​​യ​​മ​​ത്തി​​ല്‍ പ​​റ​​യു​​ന്നു.