ഭോപ്പാൽ: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ ഭോപ്പാലിലെത്തിയ ജോർജ് കുര്യനെ ബിജെപി സംസ്ഥാന അധ്യക്ഷൻ വി.ഡി. ശർമ സ്വീകരിച്ചു.
തുടർന്ന് മുഖ്യമന്ത്രി മോഹൻ യാദവുമായി ജോർജ് കുര്യൻ കൂടിക്കാഴ്ച നടത്തി. പിന്നീട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ ജോർജ് കുര്യൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച ഒഴിവിലാണ് ജോർജ് കുര്യൻ മത്സരിക്കുന്നത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ ബിജെപിക്ക് 163 അംഗങ്ങളുള്ളതിനാൽ ജോർജ് കുര്യൻ വിജയം ഉറപ്പിച്ചുകഴിഞ്ഞു.
64 അംഗങ്ങൾ മാത്രമുള്ള കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ മന്ത്രി ജോർജ് കുര്യൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.