തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ഈ വിഷയത്തിൽ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്.
2023 ഫെബ്രുവരി 14ന് കൊച്ചി ഇഡി ഓഫീസിലെത്താൻ ആവശ്യപ്പെട്ടുകൊണ്ടാണ് സമൻസ് അയച്ചത്. എന്നാൽ വിവേക് ഹാജരായില്ല. പിന്നീട് എന്തു സംഭവിച്ചെന്നു നിശ്ചയമില്ല. തുടർനടപടികളുണ്ടായോ എന്നും വ്യക്തമല്ല. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടു ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലാകുന്നത് ഇതേ സമയത്താണ്.
സമൻസ് അയച്ചതിനു ശേഷം ഇഡി അന്വേഷണം മരവിപ്പിച്ചതിനു പിന്നിൽ ബിജെപിയുമായുള്ള രഹസ്യധാരണയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മുഖ്യമന്ത്രി അടിക്കടി ഡൽഹിയിൽ പോകുന്നതും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നതും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി പ്രഭാതഭക്ഷണ നയതന്ത്രം നടത്തിയതും മക്കൾക്കെതിരായ കേസ് ഒതുക്കുന്നതിനും അതിനുള്ള ധാരണകൾക്കു രൂപം നൽകുന്നതിനുമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
സാധാരണ രാഷ്ട്രീയ നേതാക്കൾക്കെതിരേ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചാൽ മാധ്യമങ്ങളിലൂടെ അപ്പപ്പോൾ വിവരങ്ങൾ പുറത്തു വിടുന്ന രീതിയാണുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ഇവിടെ മുഖ്യമന്ത്രിയും സിപിഎമ്മും ഇഡിയും രണ്ടു വർഷമായി മൗനം പാലിക്കുന്നതിനു പിന്നിൽ സിപിഎം-ബിജെപി ബാന്ധവമാണെന്ന് വേണുഗോപാൽ ആരോപിച്ചു. ഇഡി സമൻസിന്റെ അടിസ്ഥാനത്തിൽ മകൻ ഹാജരായിട്ടുണ്ടോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകനെതിരായ അന്വേഷണം എവിടെ വരെ എത്തിയെന്ന് ഇഡി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
മന്ത്രി വി. ശിവൻകുട്ടി ഒഴികെ സിപിഎമ്മിൽ നിന്ന് ആരും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.ഈ വിഷയത്തിൽനിന്ന് അകന്നു നിൽക്കാനാണ് തൽക്കാലം പാർട്ടി ശ്രമിക്കുന്നത്.
മക്കളെ കേസിൽനിന്നു രക്ഷിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി എന്ന ആരോപണത്തിനു തെളിവായാണ് കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിക്കുന്നത്.
തെരഞ്ഞെടപ്പിലേക്കു നീങ്ങുന്പോൾ ഇതു ഗുരുതരമായ രാഷ്ട്രീയ ആരോപണമായി സിപിഎമ്മിനും ഇടതുമുന്നണിക്കും ബിജെപിക്കുമെതിരേ ഒരേസമയം പ്രയോഗിക്കാനാണ് കോണ്‍ഗ്രസും യുഡിഎഫും തയാറാകുന്നത്.
ആരോപണത്തില്‍ രാഷ്ട്രീയ ലക്ഷ്യം: മന്ത്രി ശിവന്‍കുട്ടി
ചങ്ങനാശേരി: മുഖ്യമന്ത്രിയുടെ മകനെതിരേയുള്ള ആരോപണത്തില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ചങ്ങനാശേരിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2023ല്‍ നടന്ന കേസിന്റെ കാര്യം ഇപ്പോള്‍ ഒരു പത്രത്തിലൂടെ പ്രസിദ്ധീകരിച്ചത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്വേണ്ടിയാണ്. വിരട്ടിയാല്‍ വിരളുന്ന പാര്‍ട്ടിയല്ല സിപിഎമ്മും ഇടതുമുന്നണിയുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
അനുബന്ധ വാർത്തകൾ
കൊച്ചി: എറണാകുളം കാലടിയിലെ ഗതാഗതക്കുരുക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉച്ചയ്ക്ക് പന്ത്രണ്ടോയോടെയാണ് മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. പൈലറ്റ് വാഹനത്തില്‍ നിന്നുള്ളവര്‍ ഇറങ്ങി മന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കനത്ത മഴയുണ്ടായിരുന്ന […]
തിരുവനന്തപുരം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പി.വി.അന്‍വര്‍ ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. അതിന് ശേഷം യുഡിഎഫില്‍ സഹകരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ മറ്റെല്ലാ […]
തിരുവനന്തപുരം : കഴിഞ്ഞ മാസം അഞ്ചിന് കാസർഗോഡു നിന്ന് ആരംഭിച്ച ആശാവർക്കർമാരുടെ രാപകൽ സമര യാത്ര ഇന്നു സെക്രട്ടേറിയറ്റിനു മുന്നിൽ മാഹാറാലിയോടെ സമാപിക്കും. രാവിലെ 10ന് പിഎംജി ജംഗ്ഷനിൽ നിന്നും റാലി ആരംഭിക്കും. 11നു […]