പത്തനംതിട്ട: അച്ചടക്കം ലംഘിച്ചതിന് പത്തനംതിട്ട സിപിഎമ്മിൽ നടപടി. ഏരിയാ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് നടപടി.
ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് തിരുവല്ല ഏരിയാ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്.
പീഡനക്കേസിൽ ആരോപണ വിധേയനായതിനെ തുടർന്നാണ് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെതിരെ നടപടിയെടുത്തത്.
ഇരുവരെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കിയതായി പാർട്ടി നേതൃത്വം അറിയിച്ചു.