വീ​ണ്ടും സൈ​ബ​ർ ത​ട്ടി​പ്പ്: ര​ണ്ടു സ്ത്രീ​ക​ളി​ൽ​ നി​ന്ന് ക​വ​ർ​ന്ന​ത് 25.9 ല​ക്ഷം

തൃ​​​​ശൂ​​​​ർ: ക​​​​സ്റ്റം​​​​സ്, പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ന്ന വ്യാ​​​​ജേ​​​​ന തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 25.9 ല​​​​ക്ഷം ക​​​​വ​​​​ർ​​​​ന്ന​​​​താ​​​​യി പ​​​​രാ​​​​തി. വ​​​​യോ​​​​ധി​​​​ക​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ​​​​നി​​​​ന്ന് 15,90,000 രൂ​​​​പ​​​​യും മ​​​​ധ്യ​​​​വ​​​​യ​​​​സ്ക​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ​​​​നി​​​​ന്ന് പ​​​​ത്തു​ ല​​​​ക്ഷം രൂ​​​​പ​​​​യു​​​​മാ​​​ണു ന​​​​ഷ്ട​​​​മാ​​​​യ​​​​ത്.

വ​​​​യോ​​​​ധി​​​​ക​​​​യു​​​​ടെ സിം, ​​​​ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മും​​​​ബൈ ക​​​​ന​​​​റാ ബാ​​​​ങ്കി​​​​ൽ അ​​​​ക്കൗ​​​​ണ്ട് എ​​​​ടു​​​​ത്ത് ക​​​​ള്ള​​​​പ്പ​​​​ണ ഇ​​​​ട​​​​പാ​​​​ട് ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും മും​​​​ബൈ ഫോ​​​​ർ​​​​ട്ട് പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തെ​​​​ന്നും വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ച് ര​​​​ണ്ട് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്കു 15.9 ല​​​​ക്ഷം അ​​​​യ​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 29നും 31​​​​നു​​​​മാ​​​​ണു പ​​​​ണം ന​​​​ൽ​​​​കി​​​​യ​​​​ത്.

ഡ​​​​ൽ​​​​ഹി ക​​​​സ്റ്റം​​​​സി​​​​ൽ​​​​നി​​​​ന്നെ​​​​ന്ന വ്യാ​​​​ജേ​​​​ന ബ​​​​ന്ധ​​​​പ്പെ​​​​ട്ടാ​​​​ണു മ​​​​ധ്യ​​​​വ​​​​യ​​​​സ്ക​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ പ​​​​ത്തു​​​​ല​​​​ക്ഷം ക​​​​വ​​​​ർ​​​​ന്ന​​​​ത്. ഇ​​​​വ​​​​ർ മ​​​​ലേ​​​​ഷ്യ​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച പാ​​​​ഴ്സ​​​​ലി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ണ്ടെ​​​​ന്നും കേ​​​​സെ​​​​ടു​​​​ത്തെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഭീ​​​​ഷ​​​​ണി. ഇ​​​​രു​​​​വ​​​​രും തൃ​​​​ശൂ​​​​ർ സി​​​​റ്റി സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി.

തൃ​​​​ശൂ​​​​ർ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ര​​​​ണ്ടു മാ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി കോ​​​​ടി​​​​ക​​​​ളു​​​​ടെ ത​​​​ട്ടി​​​​പ്പാ​​​​ണു ന​​​​ട​​​​ന്ന​​​​ത്. വാ​​​​ട്സ് ആ​​​​പ്പ്, ടെ​​​​ലി​​​​ഗ്രാം ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ​​​​വ​​​​ഴി​​​​യും ഡേ​​​​റ്റിം​​​​ഗ് സൈ​​​​റ്റു​​​​ക​​​​ൾ​​​​വ​​​​ഴി​​​​യും പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ട്ട് കോ​​​​ടി​​​​ക​​​​ളാ​​​​ണ് മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ​​​​ക്കു ന​​​​ഷ്ട​​​​മാ​​​​യ​​​​ത്.

നാ​​​​ലു​ കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യാ​​​​ണ് തൃ​​​​ശൂ​​​​രി​​​​ൽ​​​​നി​​​​ന്നു ​മാ​​​​ത്രം ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. ഇ​​​​തി​​​​ലേ​​​​റെ​​​​യും ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള ത​​​​ട്ടി​​​​പ്പു​​​​ക​​​​ളാ​​​​ണ്.

മും​​​​ബൈ, ഡ​​​​ൽ​​​​ഹി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പേ​​​​രി​​​​ലും ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ ന​​​​ട​​​​ന്നു. വ​​​​ള​​​​രെ തു​​​​ച്ഛ​​​​മാ​​​​യ തു​​​​ക​​​​യാ​​​​ണു തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​ത്.