തൃശൂർ: പി.കെ. ശശിക്കെതിരേ ഒരു നടപടിയും പാർട്ടി എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകൾ ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പി.കെ. ശശി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ്. ശശിക്കെതിരേ നടപടിയൊന്നും ഉണ്ടായിട്ടില്ല. കെടിഡിസി ചെയർമാൻസ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോവിന്ദൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ശശി രാജിവയ്ക്കുന്നുണ്ടെങ്കിൽ അതു വ്യക്തിപരമായ തീരുമാനമാണ്. നിലവിൽ ശശിക്കെതിരേ പാർട്ടി ഒരു നിലപാടും നടപടിയും സ്വീകരിച്ചിട്ടില്ല. പരാതികളിൽ സിപിഎം കൃത്യമായ നിലപാടുകൾ സ്വീകരിക്കുമെന്നും മണ്ണാർക്കാട് ഏരിയാ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങളോടു പറയേണ്ടതല്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു.