തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം വേണം: മന്ത്രി പി. രാജീവ്

കൊ​​ച്ചി: അ​​സം​​ഘ​​ടി​​ത തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്കാ​​ന്‍ കൂ​​ട്ടാ​​യ പ്ര​​വ​​ര്‍ത്ത​​നം ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് മ​​ന്ത്രി പി. ​​രാ​​ജീ​​വ്. എ​​റ​​ണാ​​കു​​ളം ടൗ​​ണ്‍ ഹാ​​ളി​​ല്‍ കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റ് സു​​വ​​ര്‍ണ​​ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പെ​​ന്‍ഷ​​ന്‍ തു​​ക 2500 രു​​പ​​യാ​​യി വ​​ര്‍ധി​​പ്പി​​ക്കു​​ക, കു​​ടി​​ശി​​ക​​യി​​ല്ലാ​​തെ പെ​​ന്‍ഷ​​ന്‍ വി​​ത​​ര​​ണം ചെ​​യ്യു​​ക, ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്യു​​ക, ക്ഷേ​​മ​​നി​​ധി ഓ​​ഫീ​​സി​​ല്‍ ആ​​വ​​ശ്യ​​മാ​​യ സ്റ്റാ​​ഫി​​നെ നി​​യ​​മി​​ക്കു​​ക, ഗാ​​ര്‍ഹി​​ക തൊ​​ഴി​​ലാ​​ളി​​ക​​ള്‍ക്കാ​​യി ക്ഷേ​​മ​​നി​​ധി പു​​ന​​രാ​​രം​​ഭി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ള്‍ സ​​മ്മേ​​ള​​നം പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ഉ​​ന്ന​​യി​​ച്ചു.