ന്യൂഡൽഹി: കേന്ദ്രസർക്കാരിനു കീഴിലുള്ള അഞ്ച് ബോർഡുകളിൽ മെംബർമാരായി എംപിമാരെ തെരഞ്ഞെടുത്തു. ആന്റോ ആന്റണി, ക്യാപ്റ്റൻ ബ്രിജേഷ് ചൗത എന്നിവരാണ് റബർ ബോർഡ് മെംബർമാർ.
കോഫി ബോർഡ് മെംബർമാരായി ഡീൻ കുര്യാക്കോസ്, കോട്ട ശ്രീനിവാസ പൂജാരി എന്നിവരെയും മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിറ്റി (എംപിഇഡിഎ) മെംബർമാരായി ഹൈബി ഈഡൻ, ബാലാഷൗരി വല്ലഭാനേനി എന്നിവരെയും തെരഞ്ഞെടുത്തു.
ഗൗരവ് ഗൊഗോയ്, കാമാഖ്യ പ്രസാദ് ടാസ എന്നിവരാണ് ടീ ബോർഡ് മെംബർമാർ. സ്പൈസസ് ബോർഡ് മെംബർമാരായി രമേഷ് ചന്ദപ്പ ജിഗാജിനാഗി, എസ്. ജോതിമണി എന്നിവരെയും തെരഞ്ഞെടുത്തു.